മികച്ച കർഷകരെ ആദരിക്കൽ – അപേക്ഷ ക്ഷണിക്കുന്നു
പിറവം: കർഷക ദിനാചാരണത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് മികച്ച കർഷകരെ ആദരിക്കുന്നതിനായി പിറവം കൃഷിഭവൻ അപേക്ഷ ക്ഷണിക്കുന്നു. മികച്ച നെൽ കർഷകൻ, പച്ചക്കറി കർഷകൻ, കേര കർഷകൻ, വാഴ കർഷകൻ, ജൈവ കർഷകൻ, സമ്മിശ്ര കർഷകൻ, സുഗന്ധവിള കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, എസ്.സി.,എസ്.ടി. കർഷകൻ, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, മികച്ച പാടശേഖരം, കൃഷികൂട്ടം, ക്ഷീര കർഷകൻ, മത്സ്യ കർഷകൻ എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ ആഗസ്റ്റ് 6-നുള്ളിൽ കൃഷിഭവനിൽ നല്കണം.