പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവക്ക് നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കോൺഗ്രിഗേഷൻ ദേവാലയത്തിൽ സ്വീകരണം നൽകും.
പിറവം : 2017 ലെ മലങ്കര സഭ തർക്കത്തെ തുടർന്നുണ്ടായ സുപ്രീംക്കോടതി വിധിയെ തുടർന്ന് നഷ്ടപ്പെട്ട ദേവാലയത്തിന് പകരമായി നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ രൂപികരിച്ച് മലങ്കരയിൽ ആദ്യമായിദേവാലയവും സെമിത്തേരിയും സ്ഥാപിച്ച നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കോൺഗ്രിഗേഷൻ ദേവാലയത്തിൽ 2024 ഫെബ്രുവരി മാസം 5-ാം തീയതി തിങ്കളാഴ്ച വെട്ടിക്കൽ സെമിനാരിയിൽ നടക്കുന്ന എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ശേഷം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ വൈകീട്ട് സന്ദർശനം നടത്തുന്നു. ബാവയ്ക്ക് ഇടവകയുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ അന്നേ ദിവസം പ്രൗഢഗംഭീര സ്വീകരണം നൽകുമെന്ന് വികാരി ഫാ.ഏലിയാസ് കാപ്പും കുഴി, സഹവികാരി ഫാ. സന്തോഷ് തെറ്റാലിൽ ,ട്രസ്റ്റി സോജൻ പി അബ്രാഹം, സെക്രട്ടറി സിജു കെ പൗലോസ് ,സഭ മാനേജിംഗ് കമ്മറ്റിയംഗം അഡ്വ ജോൺ തോമസ് എന്നിവർ അറിയിച്ചു.