കോട്ടപ്പുറത്ത് ഹെൽത്ത് വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.
പിറവം: പിറവം നഗരസഭ ആഭിമുഖ്യത്തിൽ കളമ്പൂർ കോട്ടപ്പുറത്ത് ഹെൽത്ത് വെൽനെസ് സെൻ്റർ തുടങ്ങി. നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ ,ഷൈനി ഏലിയാസ്, ജൂബി പൗലോസ്, വത്സല വർഗീസ്
കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ഡോ. അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, ബാബു പാറയിൽ, ഡോ. സജ്ജിനി പ്രതിഷ്, ജൂലി സാബു, ജോജിമോൻ ചാരുപ്ലാവിൽ മോളി വലിയകട്ടയിൽ, രമ വിജയൻ ആശുപത്രി സൂപ്രണ്ട് ഡോ.എം രാജലക്ഷ്മി സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു. അവധി ദിവസങ്ങൾ ഒഴിയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 വരെ വെൽനെസ് സെൻ്ററിൽ സേവനം
ലഭിക്കും.