വിവാഹിതരായി
പിറവം : കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി പിറമാടം ഇടപ്പാലക്കാട് സുനിലിന്റെയും ഷീനയുടെയും മകൾ ഡോ. ശിൽപ്പ അന്ന സുനിലും ,എറണാകുളം മറൈൻഡ്രൈവ് ചക്കാലയിൽ ബാബു മാത്യുവിന്റെയും സൂസന്റെയും മകൻ നിതിൻ ബാബു മാത്യുവും തമ്മിൽ വിവാഹിതരായി. ചടങ്ങുകളിൽ മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ് ,മാത്യൂസ് മാർ അന്തീമോസ് ,സക്കറിയ മാർ പീലക്സിനോസ് , എന്നീ മെത്രാപ്പോലീത്തമാരും, ഫാ. പൗലോസ് പാറേക്കര കോർപ്പിസ്കോപ്പ,ഫാ. സ്ലീബാ പോൾ വട്ടവേലി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. വിവാഹ പരിപാടികളിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംഎൽഎമാരായ അനൂപ് ജേക്കബ് ,ടി ജെ വിനോദ്, കെ ബാബു, ഉമ തോമസ്, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഡൊമിനിക് പ്രസന്റേഷൻ, ജോണി നെല്ലൂർ, പിസി തോമസ് , വി.ജെ. പൗലോസ്, സജു പോൾ, ബാബു പോൾ എന്നിവർ സംബന്ധിച്ചു.