ഗോൾഡൻ പെൻ അവാർഡ് ജേതാവ് ജേക്കബ്ബ്. സി. മങ്കിടിയെ ആദരിച്ചു.
പിറവം : ഡൽഹി ആസ്ഥാനമായുള്ള നാഷണൽ മലയാളം ലിറ്ററേച്ചർ അക്കാദമി, ലോകമലയാളികൾക്കായ് ഏർപ്പെടുത്തിയ ഗോൾഡൻ പെൻ അവാർഡ്, ഈ വർഷം ജേക്കബ്ബ്. സി മങ്കിടിക്ക് ലഭിച്ചു. . 150 ൽ പരം എഴുത്തുകാരുടെ നോവലുകളെ പിന്തള്ളിയാണ് മങ്കിടിയുടെ രാഷ്ട്രീയ ലാഭം എന്ന നോവൽ അവാർഡിന് അർഹമായത്.
പിറവം നിയോജക മണ്ഡലം സാംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.ആർ. വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ജെയിസ് . കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഫിലിം ആർട്ടിസ്റ്റ് പിറവം തങ്കം., ഫിലിം അസി ഡയറക്ടർ ജേക്കബ്ബ് ജോൺ.മാണി സുകുമാരൻ കളമ്പൂർ, ലാലിചന്ദ്രൻ, സണ്ണി മണീട്, സലിം . കെ.പി, സജി. പടിക്കമോളയിൽ,രാമകൃഷ്ണൻകൈപ്പട്ടൂർ,കുരുവിള ഓണക്കൂർ,ജോയി ഇലഞ്ഞിഎന്നിവർ സംസാരിച്ചു.