മണീട് ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്‌ത — നവകേരളം ശില്പശാല സംഘടിപ്പിച്ചു.
പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത പഞ്ചായത്ത് എന്ന ആശയത്തെ മുൻനിർത്തി മാലിന്യമുക്ത — നവകേരളം ശിൽപ്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് മോളി തോമസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ബ്ലോക്ക് മെമ്പർ ജ്യോതി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ മിനി തങ്കപ്പൻ’, വി.ജെ. ജോസഫ് ,ശോ ഭഏലിയാസ്, അനീഷ് സി.ടി., പ്രമോദ് പി , മിനു മോൻസി, സോജൻഎ.കെ., പഞ്ചായത്ത് സെക്രട്ടറിഅനിമോൾ, .ആശ ,മോഹൻദാസ്,അനിൽ കെ., ജോസ്, മോഹൻദാസ് , സി.ഡി.എസ്., എ.ഡി.എസ്., ആശാപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൻമാർ,ഹരിത കർമ്മ സേനാംഗങ്ങൾ,റെസിഡൻ്റ് അസോസിയേഷൻ ഭാരവാഹികൾ,
തുടങ്ങിയവർ പങ്കെടുത്തു.ഏകദിന ശിൽപ്പാലയുടെ വിഷയയാ വതരണത്തോടൊപ്പം ശുചീത്വം,മാലിന്യസംസ്കരണംതുടങ്ങിയകാര്യങ്ങളെപ്പറ്റി കിലയുടെ റിസോഴ്സ് പേഴ്സൺ ക്ലാസ് എടുത്തു.