സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാലിന്യം തള്ളിയനിലയിൽ
കൂത്താട്ടുകുളം : സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാലിന്യം തള്ളിയനിലയിൽ. ശുചിമുറി മാലിന്യത്തിന് സമാനമായ
രീതിയിൽ ദുർഗന്ധം വമിക്കുന്ന തരത്തിലാണ് മാലിന്യം കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയതാണെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുടെ പരാതിയെ തുടർന്ന് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചു.
തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തി ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ മാലിന്യത്തിനു മുകളിൽ ബ്ലീച്ചിങ് പൗഡർ വിതറി നിർവീര്യമാക്കി. ബസ് സ്റ്റാൻഡ് പരിസരത്ത് കാണപ്പെട്ടത് ശുചിമുറി മാലിന്യം അല്ല എന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ഈ ഭാഗത്തെ സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം മൂലം രാത്രികാലങ്ങളിൽ
ഇത്തരത്തിലുള്ള പ്രവണതകൾ വർദ്ധിച്ചു വരികയാണ് എന്നും. നിരവധി ആളുകൾ സഞ്ചരിക്കുന്ന ഈ റോഡിൽ അടിയന്തരമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഫോട്ടോ : നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ
ബസ്റ്റാൻഡ് പരിസരത്തെ ദുർഗന്ധം വമിക്കുന്ന മാലിന്യത്തിന് മുകളിൽ ബ്ലീച്ചിങ് പൗഡർ വിതറുന്നു.