Back To Top

April 11, 2025

സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസ്‌ വാങ്ങുവാൻ തുക അനുവദിച്ചു

 

 

പിറവം : നിയോജകമണ്ഡലത്തിലെ പിറവം സ്നേഹഭവന്‍ സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസ്‌ വാങ്ങുന്നതിനായി ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിന്നും 19 .30 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. അനൂപ്‌ ജേക്കബ്‌ എം.എല്‍.എ-ക്ക് സ്നേഹഭവന്‍ സ്കൂളിന്റെ അധികൃതര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന് എം.എല്‍.എ നൽകിയ കത്തിനെ തുടര്‍ന്നാണ്‌ ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സി. എസ്.ആർ ഫണ്ടില്‍ നിന്നും പ്രസ്തുത തുക അനുവദിച്ചത്. പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ മേന്മുറി ഗവണ്‍മെന്റ് എല്‍.പി, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ കാക്കൂര്‍ ഗവ.എല്‍.പി, പിറവം മുനിസിപാലിറ്റിയില്‍ കക്കാട് ഗവ.യു.പി എന്നീ സ്കൂളുകള്‍ക്കും സ്കൂള്‍ ബസ് വാങ്ങുവാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്.

 

Prev Post

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗുംബൂട്, കയ്യുറകൾ വിതരണം ചെയ്തു.

Next Post

നിര്യാതനായി

post-bars