Back To Top

December 15, 2023

സൗജന്യ വൈദ്യപരിശോധന ക്യാംപ്

 

പിറവം- ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും യൂണിയൻ ബാങ്ക് പിറവം ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യപരിശോധന ക്യാമ്പ് ഇന്ന് (ശനി). ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തിൽ വച്ചാണ് ക്യാംപ് നടത്തുന്നത്. രാവിലെ പത്തുമുതൽ ക്യാമ്പ് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി സമ്പൂർണ രക്തപരിശോധന തുടർന്ന് വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകളും ഉണ്ടായിരിക്കും. പ്രധാനമായും ജീവിതശൈലി രോഗനിർണയവും ചികിൽസയും ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർമാരായ രൂപ രാജുവും, ശ്യാമള പ്രസാദും ചടങ്ങിൽ പങ്കെടുക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ്.

Prev Post

സുവിശേഷ യോഗം .

Next Post

വയോമിത്രത്തിൽ മരുന്നില്ല. എന്നെത്തു മെന്നു ഉറപ്പുമില്ല.

post-bars