പിറവം ടെക്നോ ലോഡ്‌ജിൽ സൗജന്യ ഇന്റേൺഷിപ്
പിറവം : കേരളത്തിലെ ആദ്യ ഗ്രാമീണ ഐടി പാർക്കായ പിറവം ടെക്നോലോഡ്ജിൽ വിവരസാങ്കേതികവിദ്യാധിഷ്ഠിതവിദ്യാഭ്യാസം നേടിയ തുടക്കകാർക്കായി സൗജന്യ ഇന്റേൺഷിപ് സൗകര്യം ഒരുക്കുന്നു . ബി ടെക്, എം ടെക്, ബി.സി.എ ,എം.സി.എ, തുടങ്ങിയ ബിരുദങ്ങളും ബിരുദാന്തരബിരുദവും പൂത്തിയാക്കി പുറത്തിറങ്ങിയവരും നിലവിൽ ജോലി ലഭിച്ചിട്ടില്ലാത്തതുമായ ഉദ്യോഗാർഥികൾക്കായാണ് സൗജന്യ ഇന്റേൺഷിപ് സൗകര്യം ഒരുക്കിയിരിക്കുന്നത് . വിവരസാങ്കേതികവിദ്യാധിഷ്ഠിതവിദ്യാഭ്യാസം നേടിയവർക്ക് വിവിധ തൊഴിലുകൾ നേടുന്നതിന് ആവശ്യമായ നൈപുണ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ടെക്നോലോഡ്ജിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലാണ് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുക.ആറ് മാസക്കാലത്തെ ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്തംബർ 4 ,5 ,6 തീയതികളിൽ രാവിലെ 10 മണിമുതൽ 1 മണി വരെ നേരിട്ട് ഹാജരാകാവുന്നതാണ് .