സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല് എന്നിവയുടെ വിശദമായ പരിശോധനയും ചികിത്സയും സൗജന്യമായി നടത്തുന്നു. ക്യാമ്പ് ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കും. മണീട് പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ്,വാർഡ് മെമ്പർ സി.ടി. അനീഷ് , മറ്റു ജനപ്രതിനിധികൾ സംബന്ധിക്കും .