ഒലിയപ്പുറം മേഖലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.
തിരുമാറാടി : ഒലിയപ്പുറം മേഖലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ഒലിയപ്പുറം മൂർപ്പനാട്ട് സിബിക്കാണ് തിരുവനായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11 നാണ് സംഭവം. സിബിയുടെ വീടിനടുത്തുള്ള മരണവീട് സന്ദർശിച്ച് മടങ്ങി വരും വഴിയാണ് തിരുനായകൾ കൂട്ടത്തോടെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സിബി കൂത്താട്ടുകുളത്തെ ഗവൺമെന്റ് ആശുപത്രി ചികിത്സ തേടി.
രണ്ടു ദിവസത്തിനുള്ളിൽ നാലോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തങ്കച്ചൻ മാഞ്ചുവട്ടിൽ, പൊന്നമ്മ സുരേന്ദ്രൻ വഴിനടയിൽ, രാജപ്പൻ രാജാ വർക് ഷോപ്പ് എന്നിവരാണ് പരിക്കേറ്റ മറ്റ് മൂന്നുപേർ.