മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും അടക്കം നാലു മെഡലുകള്‍ കരസ്ഥമാക്കി
കൂത്താട്ടുകുളം: മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും അടക്കം നാലു മെഡലുകള്‍ കരസ്ഥമാക്കി.2023 നവംബര്‍ 7 മുതല്‍ 12 വരെ ഫിലിപ്പീൻസിലെ ന്യൂ ക്ലാര്‍ക്ക് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യൻഷിപ്പില്‍ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, 80 മീറ്റര്‍ ഹാര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ മെഡലുകളും ലോംഗ് ജംബ്, ട്രിപ്പില്‍ ജമ്ബ് എന്നീ ഇനങ്ങളില്‍ വെള്ളിമെഡലുകളും സ്വന്തമാക്കി. ഇതോടെ 2024ല്‍ സ്വീഡനില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കുവാൻ അര്‍ഹത നേടി.സ്കൂള്‍ കോളേജ് പഠനകാലത്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡലുകള്‍ നേടിയിട്ടുണ്ട്. ഫ്രാൻസ്, ഓസ്ട്രേലിയ, സ്പെയിൻ, ഫിൻലാൻഡ് എന്നിവിടങ്ങളില്‍ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റുകളിലും ജപ്പാൻ, ചൈന, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്ബ്യൻഷിപ്പുകളിലും മെഡലുകള്‍ നേടിയിട്ടുണ്ട്. മൂന്നു പ്രാവശ്യം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂന്നുതവണ കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാമ്ബാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാൻ, എറണാകുളം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ, എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എം.ജെ ജേക്കബ് മത്സരിച്ചത്.