മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി.നവകേരള സദസില്‍ പ്രഭാത ചര്‍ച്ചയില്‍ പങ്കെടുക്കാൻ ജോണി നെല്ലൂരിന് മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് പ്രഭാത ചര്‍ച്ച ഒഴിവാക്കിയ സാഹചര്യത്തിലാണ് നേരില്‍കണ്ട് വികസന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം നല്‍കിയത്. 1980 കളില്‍ ആരംഭിച്ച മുന്നേറ്റമാണ് മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ലയുണ്ടാക്കുക എന്നത്. ഇന്നും ആവശ്യം സ്വപ്നമായി അവശേഷിക്കുന്നു. ഈ വിഷയം ഉള്‍പ്പടെ പഠിക്കുവാനായി സര്‍ക്കാര്‍ 4 കമ്മിഷനുകള്‍ വിവിധ ഘട്ടങ്ങളില്‍ രൂപീകരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഡോ. ഡി. ബാബുപോള്‍ കമ്മിഷൻ വിശദമായ പഠനത്തിന് ശേഷം മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ റവന്യൂ ജില്ല അനിവാര്യമാണെന്നും അതിനനുസൃതമായി പുതിയ താലൂക്കുകളും ഡിവിഷനും രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടു നല്കിയിരുന്നതാണ്. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.മൂവാറ്റുപുഴ കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ നിര്‍മ്മാണ പൂര്‍ത്തീകരണം, കാര്‍ഷിക മാര്‍ക്കറ്റ് യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കല്‍, എം.സി.റോഡിന് പാരലലായി മൂവാറ്റുപുഴ, കൂത്താട്ടുകുളം (പണ്ടപ്പിള്ളി, പാലക്കുഴ വഴി) റോഡ് 20 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുക, മൂവാറ്റുപുഴ താലൂക്കിനെ പൈനാപ്പിള്‍ സിറ്റിയായി പ്രഖ്യാപിക്കുകതുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.