Back To Top

April 20, 2024

ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ അഗ്നിശമനസേന വാരാചരണം സമാപിച്ചു.

കൂത്താട്ടുകുളം : ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ അഗ്നിശമനസേന വാരാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ആശുപത്രികളിലെ തീപിടുത്തം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കൂത്താട്ടുകുളം സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ജെ. രാജേന്ദ്രൻ ക്ലാസ് നയിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. വിനോദ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വച്ച് മാധ്യമപ്രവർത്തകൻ അപ്പൂ .ജെ . കോട്ടയ്ക്കലിനെ മൊമെന്റോ നൽകി ആദരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സേന 14 മുതൽ 19 വരെ തുടർച്ചയായി നടത്തിയ

രക്ഷാപ്രവർത്തന പ്രദർശനങ്ങളുടെ മികച്ച റിപ്പോർട്ടിംഗ് നടത്തിയതിനാണ് ആദരവ് നൽകിയത്. കൂത്താട്ടുകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ എസ്‌എബിഎസ്‌, വി.കെ.ജീവൻ കുമാർ, പി ആർ ഒ ലാൽസൺ ജെ. പുതുമനപ്പെട്ടി, ലിയാ ജോസ്, മാധ്യമപ്രവർത്തകരായ വിൽസൺ വേദാനിയിൽ, എം.എ.ഷാജി, എം.എം.ജോർജ്, മനു അടിമാലി എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ : കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ , മാധ്യമപ്രവർത്തകൻ അപ്പു ജെ കോട്ടയ്ക്കലിനെ മൊമെന്റോ നൽകി ആദരിക്കുന്നു.

Prev Post

ലോകസഭ ഇലക്ഷന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് സിആർപിഎഫും , പോലീസും സംയുക്തമായി നഗരത്തിൽ…

Next Post

പാമ്പാക്കുടയിൽ എൽ.ഡി.എഫ്. പൊതുയോഗം നടത്തി.

post-bars