പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കുംഭതിരുവാതിര ഉത്സവത്തിന് കൊടിയേറി. എട്ടു ദിവസത്തെ ഉത്സവം 8-ന് ആറാട്ടോടെ സമാപിക്കും.ക്ഷേത്രം തന്ത്രി ഇളവള്ളി പുലിയന്നൂർ
ശ്രീരാജ് നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി മനോജ് നമ്പൂതിരി, കീഴ്ശാന്തി ഗിരീ എമ്പ്രാന്തിരി, സുരേഷ് കൗതുകപ്പിള്ളിമന തുടങ്ങിയവർ സഹകാർമ്മികരായി.ചൊവാഴ്ച വൈകിട്ട് 7 കൈകൊട്ടിക്കളി, ന്യത്തന്യത്യങ്ങൾ, 9.30 ന് മുളക്കുളം സി.വി.എൻ കളരിയുടെ കളരിപ്പയറ്റ് എന്നിവ നടക്കും. നാലാം ഉത്സവനാളിലും അഞ്ചാം ഉത്സവനാളിലും ഉത്സവബലിയുണ്ട്. 6 ന് വൈകിട്ട് 7 ന് തിരുവാതിരകളി, 7.30 ന് കോഴിക്കോട് ഡോ.പ്രശാന്ത് വർമ്മയുടെ “മാനസജപലഹരി” എന്നിവ ഉണ്ടാകും. ഏഴാം ഉത്സവമായ മാർച്ച് ഏഴിന് പള്ളിവേട്ട വലിയ വിളക്കും നടക്കും. രാത്രി 7 ന് കലാമണ്ഡലം സുബിന്റെ ഓട്ടംതുള്ളൽ ഉണ്ടാകും.
വൈകീട്ട് ആറിനാണ് കാരൂർക്കാവിൽനിന്ന് കാവടി ഘോഷയാത്ര. രാത്രി ഒൻപതോടെ ഘോഷയാത്രയും പെരുംതൃക്കോവിലിലെത്തിച്ചേരും. തുടർന്ന് പള്ളിവേട്ട വലിയവിളക്ക് എന്നിവ നടക്കും. മാർച്ച് 8-ന് വൈകീട്ട് 7-ന് ക്ഷേത്രക്കടവിലാണ് ആറാട്ട്. തിരിച്ചെഴുന്നള്ളുന്ന ദേവന്മാരെ കൊടിമരച്ചുവട്ടിൽ നിറവച്ച് സ്വീകരിക്കും.
ചിത്രം: പിറവം പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രോത്സവത്തിന് തന്ത്രി ഇളവള്ളി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരി കൊടിയേറ്റുന്നു.