വടുകുന്നപ്പുഴ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 20 മുതൽ 27 വരെ
പെരുവ : വടുകുന്നപ്പുഴ മഹാദേവ ക്ഷേത്രത്തിലെ 1199-ാം ആണ്ട് തിരുവുത്സവം ധനു മാസം 4 മുതൽ 11 വരെ (2023 ഡിസംബർ 20 ബുധൻ മുതൽ 27 ബുധൻ) നടക്കും. ഒന്നാം ഉത്സവം. 20 ബുധൻ രാത്രി 7 ന് തിരുവാതിര – അവതരണം സ്മാഷ് സിസ്റ്റേഴ്സ്, 8 ന് . കൊടിയേറ്റ് – തന്ത്രി മണയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ. 9 ന് കൊടിയേറ്റ് അത്താഴം. 21 വ്യാഴം രാത്രി 7ന്:- അഖിൽ യശ്വന്ത് ഹരിപ്പാട് അവതരിപ്പിക്കുന്ന സോപാനസംഗീതം. 22 വെള്ളി രാവിലെ 9 ന് ഉത്സവബലി, 12 ന് ദർശനം. വൈകിട്ട് 7ന് തിരുവാതിര – അവതരണം – ചിലങ്ക തിരുവാതിര സംഘം വടുകുന്നപ്പുഴ. 7.30 ന് സാന്ദ്രാനന്ദലയം – അവതരണം: നന്ദഗോവിന്ദം ഭജൻസ് , കോട്ടയം. 23 ശനിയാഴ്ച വൈകിട്ട് 7 ന് നൃത്താർച്ചന – അവതരണം:- സ്വരലയ സ്കൂൾ ഓഫ് ആർട്സ്, കൂത്താട്ടുകുളം. 24 ന്ഞായർ രാവിലെ10 ന് ഉത്സവബലി, 12 ന് ദർശനം. വൈകിട്ട് 7ന്: നാടൻ പാട്ട് അവതരണം:- പാണ്ട വാസ്. 25 തിങ്കൾ രാത്രി 7 ന് സിനി വിഷ്വൽ സ്റ്റേജ് ഡാൻസ് ഡ്രാമ, കൊല്ലൂർ ശ്രീമൂകാംബിക, അവതരണം: കായംകുളം നാട്യ തരംഗ് . 26 ചൊവ്വ രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി , രാത്രി 8 ന്: തിരുവാതിര – അവതരണം: നരസിംഹ സ്വാമി ക്ഷേത്ര സമിതി തിരുവാതിര സംഘം, 10. 30 ന് വലിയ വിളക്ക്, പള്ളിവേട്ട, വലിയ കാണിക്ക. 27 ബുധൻ ആറാട്ട്, രാവിലെ 8ന് കൊടിയിറക്ക് 8.30 ന് ആറാട്ടെഴുന്നള്ളിപ്പ്. 12 ന് എതിരേൽപ്. ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്.