പെരുമ്പടവത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തിയുടെ കൃഷി.
ഇലഞ്ഞി : പെരുമ്പടവത്ത്
പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തിയുടെ കൃഷി. പെരുമ്പടവം കൊല്ലംകുളം റോഡ് കൈയേറിയാണ് കൃഷിയിടം വിപുലീകരിച്ചിരിക്കുന്നത്.
നാല് മീറ്റർ വീതി പഞ്ചായത്ത് ആസ്തിയിൽ രേഖപ്പെടുത്തിയ റോഡ് മൂന്നു മീറ്ററായി ചുരുങ്ങി. റോഡിൻ്റെ ഭാഗം കിളച്ച് മാറ്റിയതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്.
പഞ്ചയത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും വീണ്ടും ഈ ഭാഗം കിളച്ച് പറമ്പിൻ്റെ ഭാഗമാക്കി മാറ്റി. നിരന്തരം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്. വഴി അടിയന്തിരമായി പൂർവ്വസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.
ഫോട്ടോ : പെരുമ്പടവത്ത്
പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തി നടത്തിയ കൃഷി