രാമമംഗലം പള്ളിയിൽ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
പിറവം :ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരു പത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ രാമമംഗലം സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ വച്ച് വികാരി റവ:ഫാദർ : ലല്ലു കൈതാരം ക്ലബ്ബ് ഉൽഘാടനം ചെയ്തു കെ.സി.സി.യൂണിറ്റ് പ്രസിഡന്റ് ജോയി കാവനാൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി രൂപത ട്രഷറാർ ജോൺ തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി. കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയ അവതരണവും , കെ.സി.സി പിറവം ഫൊറോന പ്രസിഡന്റ് മോൻസി കുടിലിൽ, കെ.സി.ഡബ്ലു എ യൂണിറ്റ് പ്രസിഡന്റ് മേഴ്സി ജെയിംസൺ, കെ.സി.വൈ എൽ യൂണിറ്റ് പ്രസിഡന്റ് ജോസ് മോൻ സണ്ണി എന്നിവർ ആംശംസാ പ്രസംഗം നടത്തി. കർഷക ക്ലബ്ബ് കൺവീനർ തമ്പി കാവനാൽ സ്വാഗതവും, കെ.സി.സി. ഫൊറോന പ്രതിനിഥി രാജൂ പുളിമൂട്ടിൽ കൃതജ്ഞതയും പറഞ്ഞു.