Back To Top

February 15, 2025

ബി പി സി കോളജിൽ യാത്രയയപ്പ് സമ്മേളനം നടത്തി

 

 

പിറവം: ബി പി സി കോളജിൽ ഈ അധ്യയനവർഷം ജോലിയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നടത്തി. നിയുക്ത കാതോലിക്കാ ബാവയും കോളജിന്റെ മാനേജരുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഇലക്ട്രാണിക്സ് വിഭാഗത്തിലെ മേധാവി ജീൻ വർഗ്ഗീസ്, സ്ഥാപക മേധാവിയായ റെജി എം.ഐസക്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫ.ഡോ.കുര്യൻ.എം.ജെ, ഓഫീസ് മേധാവി ഡെയ്സി പീറ്റർ എന്നിവരാണ് വിരമിക്കുന്നത്. എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയും മുൻമന്ത്രിയുമായ ഷെവലിയാർ ടി യു കുരുവിള, എക്സിക്യുട്ടീവ് അംഗവും സ്ഥാപക പ്രിൻസിപ്പലുമായ ഷെവലിയാർ പ്രൊഫ.ബേബി.എം.വർഗ്ഗീസ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രിൻസിപ്പൾമാർ, പ്രിൻസിപ്പൾ ഡോ. ബേബി പോൾ അധ്യാപക പ്രതിനിധി ഡോ.സന്തോഷ്.പി .കുരുവിള, അനധ്യാപക പ്രതിനിധി റവ.പൌലോസ് കാളിയമ്മേലിൽ കോർ എപ്പിസ്കോപ്പ, കോളജ് യൂണിയൻ ചെയർമാൻ ആദിത്യൻ എം പി, കൺവീനർ ഡോ.ഷേബ.കെ.യു, സ്റ്റാഫ് സെക്രട്ടറി ഡോ.ലീജ മാത്യു എന്നിവർ പ്രസംഗിച്ചു. സുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാർ തങ്ങളുടെ പ്രവർത്തനകാലത്തെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു. വിരമിക്കുന്ന ജീവനക്കാർക്ക് മാനേജ്മെന്റും, ജീവനക്കാരും വിദ്യാർത്ഥികളും ചേർന്നാണ് ഉപഹാരങ്ങൾ സമർപ്പിച്ചത്.

 

ചിത്രം : ബി പി സി കോളജിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ നിയുക്ത കാതോലിക്കാ ബാവയും കോളജിന്റെ മാനേജരുമായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രസംഗിക്കുന്നു.

 

Prev Post

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന…

Next Post

ഫോട്ടോഗ്രാഫർക്ക് ആക്രമണം: നടപടി വേണം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ

post-bars