Back To Top

December 2, 2023

നീറാംമുകൾ കത്തീഡ്രലിൽ കുടുംബ നവീകരണ ധ്യാനം

 

പിറവം : നീറാംമുകൾ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കും. വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സഹവികാരി ഫാ. ജോയി പാറനാൽ, ട്രസ്റ്റിമാരായ ബാബു കെ. വർഗീസ് കോനാട്ട്, ജോർജ് കുര്യൻ ഇടത്തിപ്പറമ്പിൽ, കത്തീഡ്രൽ സെക്രട്ടറി ബിജു കെ. അബ്രഹാം കാഞ്ഞിരത്തിങ്കൽ, യൂത്ത് അസ്സോസിയേഷൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കും.

 

Prev Post

പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു. അനൂപ് ജേക്കബ്…

Next Post

നവ കേരള സദസ്സ് ,ജനദ്രോഹ സദസ്സായി മാറിയിരിക്കുന്നു. ഡിസിസി സെക്രട്ടറി കെ ആർ…

post-bars