എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം-ലോഗോ പ്രകാശനം ചെയ്തു
പിറവം: നവംബർ 20 മുതൽ 24 വരെ പിറവത്ത് വച്ച് നടക്കുന്ന 34-മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, എം കെ എം സ്കൂളിൽ വച്ച് പിറവം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. കോതമംഗലം ഉപജില്ലയിലെ പുതുപ്പാടി എഫ്.ജെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യുവാണ് ലോഗോ രൂപകൽപ്പന ചെയ്തത്. പിറവത്തിന്റെ പൈതൃകവും കലാമേളയുടെ ചൈതന്യവും ഉൾക്കൊള്ളുന്നതാണെന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് എംഎൽഎ പ്രസ്താവിച്ചു. ചടങ്ങിൽ പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ആമുഖപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി.സലിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജൂബി പൗലോസ്,ഷൈനി ഏലിയാസ്, അഡ്വക്കേറ്റ് ബിമൽ ചന്ദ്രൻ,ജിൽസ് പെരിയപ്പുറം, വത്സല വർഗീസ്, പബ്ലിസിറ്റി ചെയർമാൻ തോമസ് മല്ലിപ്പുറം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജു പാണാലിക്കൽ, പ്രസ് ക്ലബ് പ്രസിഡൻറ് എം.റ്റി. പൗലോസ്, എം കെ എം സ്കൂൾ ഹെഡ്മിസ്ട്രസ് മിനി സി.പി, പബ്ലിസിറ്റി കൺവീനർ കെ.എം.ഷെമീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു കെ.ജോൺ, ലോ ആൻഡ് ഓർഡർ കൺവീനർ പി.എ. കബീർ,ഫുഡ് കമ്മിറ്റി കൺവീനർ ശാന്തമ്മ കെ. കെ, ട്രോഫി കമ്മിറ്റി കൺവീനർ ഹംസ എം.എ. രജിസ്ട്രേഷൻ കൺവീനർ കൃഷ്ണകാന്ത് എം, റിസപ്ഷൻ കമ്മിറ്റി കൺവീനർ സജി ചെറിയാൻ, സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ ബിജോയ് കെ.എസ്. പ്രസംഗിച്ചു.എം കെ എം സ്കൂൾ മാനേജർ ഫാദർ മാത്യൂസ് വാതക്കാട്ടിൽ, പിറവം മുൻസിപ്പൽ കൗൺസിലർമാരായ പ്രശാന്ത് ആർ വാഴപ്പിള്ളിൽ, പ്രീമ സന്തോഷ്,ഷെബി ബിജു,സിനി ജോയ്, ജിൻസി രാജു, ബബിത ശ്രീജി, രമാ വിജയൻ, ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജി മോൻ സി.ജെ, ഡോക്ടർ അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, അഡ്വക്കറ്റ് ജൂലി സാബു, വൈശാഖി എസ്,മോളി ബെന്നി, ഡോക്ടർ സഞ്ജിനി പ്രതീഷ് തുടങ്ങിയ ജനപ്രതിനിധികളും മറ്റു പൗര പ്രമുഖരും പങ്കെടുത്തു.