എറണാകുളം ജില്ലാ ക്ഷീര സംഗമം നാളെ മണീടിൽ .
പിറവം : ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ക്ഷീര സംഗമവും സ്റ്റുഡൻസ് ഡയറി ക്ലബ് അംഗങ്ങൾക്ക് കന്നുകുട്ടി വിതരണവും ചൊവ്വാ പകൽ 12 ന് മണീട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.മന്ത്രി പി.രാജീവ് ക്ഷീര കർഷകരെ ആദരിക്കും.
യുവകർഷകനുള്ള ആദരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകും. ബ്ലോക്ക് പഞ്ചായത്തിനുള്ള ആദരം തോമസ് ചാഴിക്കാടൻ എംപിയും, നഗരസഭക്കുള്ള ആദരം ബെന്നി ബെഹനാൻ എംപിയും, പഞ്ചായത്തിനുള്ള ആദരം ഡീൻ കുര്യാക്കോസ് എംപിയും, ധനസഹായ വിതരണം ഹൈബി ഈഡൻ എംപിയും നിർവഹിക്കും.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും.