നേത്രദാന പക്ഷാചരണം എറണാകുളം ജില്ലാ തല ഉദ്‌ഘാടനം ഇന്ന് പിറവത്ത്.
പിറവം : 39-ാംമത് നേത്രദാന പക്ഷാചരണത്തിൻ്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം സെപ്റ്റംബർ 3-ാം തീയതി ചൊവ്വാഴ്ച പിറവം വലിയപള്ളി സെൻ്റ് മേരിസ് പാരിഷ് ഹാളിൽ അഡ്വ.അനൂപ് ജേക്കബ് എം.ൽ.എ. ഉദ്ഘാടനം ചെയ്യും. പിറവം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ചു രാവിലെ 9.30ന് പിറവം ബസ് സ്റ്റാൻഡിൽ നിന്ന് നേത്രദാന സന്ദേശ റാലി നടക്കും. രാവിലെ 9.30 മുതൽ 12.30വരെ നടക്കുന്ന ക്യാമ്പിൽ തിമിരം നിർണ്ണയം, ഗ്ലോക്കോമ പരിശോധന(കണ്ണിലെ മർദ്ദത്തിൻ്റെ വ്യത്യാസം മൂലമുണ്ടാകുന്ന അവസ്ഥ) ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ് (പ്രമേഹ രോഗികൾക്ക് കണ്ണിലുണ്ടാകുന്ന അവസ്ഥ ), കാഴ്ച തകരാറ് തുടങ്ങിയ നേത്രരോഗങ്ങൾക്ക് വേണ്ട പരിശോധന നടക്കും. ക്യാമ്പിൽ
നേത്രദാന സമ്മതപത്രം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള സൗകര്യം ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട് .