Back To Top

February 7, 2024

കുമാരനാശാൻ അനുസ്മരണം നടത്തി ഇലഞ്ഞി സെന്റ് ഫിലോമിനാസ്.     

 

പിറവം : കാലത്തിനുമുമ്പേ നടന്നുപോയ ഋഷി തുല്യനായ മഹാകവി കാല്പനിക പ്രസ്ഥാനത്തിന്റെ ആരംഭകനും തത്വചിന്തയെയും ആദ്ധ്യാത്മികതെയും സമഞ്ജസമായി കവിതയിൽ സന്നിവേശിപ്പിച്ച സൂര്യതേജസ്സായിരുന്നുവെന്നും സാഹിത്യകാരനും ബനീജ്ഞ സമിതി സെക്രട്ടറിയുമായ ഡോ.മാത്യു. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളേജ് കുമാരനാശാന്റെ നൂറാം ചരമവാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച ‘ആശാൻ സ്മൃതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മാത്യു. ചടങ്ങിൽ ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു പീറ്റർ , ശ്രീകല സോംകുമാർ , അൽന മരിയ തുടങ്ങിയവർ പ്രസംഗിച്ചു.

പവിത്ര എസ് നായർ , അഥീന മരിയ സിജു, ജയകൃഷ്ണ സുധീഷ്, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏറ്റവും നന്നായി ആശാൻ കൃതികളെ വിലയിരുത്തിയ ആൽഫി രഞ്ജിത്ത്, അലക്സ് പ്രിൻസ്, ജയകൃഷ്ണ സുധീഷ്, എയ്ബെൻ ജോൺസൻ, എമിൽ ഫിലിപ്പ് പൗലോസ് , അനിത മരിയ അനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

Prev Post

വേലമ്മാരുകുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി .

Next Post

കളമ്പൂർ വെള്ളാരംമലയിൽ എബ്രഹാം (80) നിര്യാതനായി.

post-bars