ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം
കൂത്താട്ടുകുളം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം.കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍, മുത്തോലപുരം സെന്റ് പോള്‍സ് എല്‍പി സ്കൂള്‍, കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് എന്നീ സ്കൂളുകള്‍ റണ്ണറപ്പായി. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ ഓവറോള്‍ കിരീടം നേടി.
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ്, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്എസ് സ്കൂളുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂള്‍ ഓവറോള്‍ കിരീടം നേടി.
വടകര എല്‍എഫ് സ്കൂളിനാണ് രണ്ടാം സ്ഥാനം. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ വടകര സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഓവറോള്‍ കിരീടം നേടി. ആത്താനിക്കല്‍ ഗവ. എച്ച്എസ്എസ് റണ്ണറപ്പായി. സമാപന സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടൻ എംഎല്‍എ. എഇഒ ബോബി ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷൻ ബിജു കുര്യാക്കോസ്, സാബു ജോണ്‍, ബിന്ദു ജോര്‍ജ്, ബിനി ഷൈമോൻ, പിടിഎ പ്രസിഡന്റ് സിനിജ സനില്‍, പ്രിൻസിപ്പല്‍ ഫാത്തിമ റഹിം, പ്രധാനാധ്യാപകൻ എ.എ. അജയൻ, പ്രോഗ്രാം കണ്‍വീനര്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.