ഇലഞ്ഞി സെന്റ് . ഫിലോമിനാസിൽ സ്‌കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ
കോളേജിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം
വിൻകോസ് എം.ഡി. വിനോയി ജോൺ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ മദ്യവിരുദ്ധ ജനകീയ മുന്നണി മുൻ സംസ്ഥാന ജനറൽ
കൺവീനർ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു.
ജേക്കബ് തുമ്പയിൽ, ജോജു ജോസഫ്, മരിയ സൂസൻ എൽദോ, ക്രിസ്
ജിനോ പാങ്ങോട്ട്, ശ്രീകല സോംകുമാർ , രഞ്ജിനി കെ.വി, ആൻ
മരിയ ബാബു, കെസിയ എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ
മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ
വിതരണം ചെയ്തു.