ഇലഞ്ഞി സെന്റ് ഫിലോമിനാസിന്റെ സ്മരണിക പ്രകാശനം ചെയ്തു.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പുറത്തിറക്കിയ സ്മരണിക പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പ്രിൻസിപ്പൽ ജോജു ജോസഫിന് കൈമാറി പ്രകാശനം ചെയ്തു. ഇലഞ്ഞിയുടെ മുഖച്ഛായ മാറ്റുന്നതിലും സ്കൂൾ വഹിച്ച പങ്ക് പെരുമ്പടവം ഊന്നിപ്പറഞ്ഞു. ചടങ്ങിൽ എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോൺ എർണ്യാകുളത്തിൽ, ഡോ. സെൽവി സേവിയർ, ഡോ. തോമസ് കുരുവിള, പി. കെ. സജീവ് എന്നിവർ പ്രസംഗിച്ചു
ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രസിദ്ധീകരിച്ച സ്മരണിക പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പ്രിൻസിപ്പൽ ജോജു ജോസഫിന് നൽകി പ്രകാശനം ചെയ്യുന്നു.