ഇടപ്പാലക്കാട്ട് റവ.ഫാ. ശിമവൂൻ കത്തനാർ നൂറാമത് പൗരോഹിത്യ വാർഷികം -ജൂലൈ 14 -ന് പിറമാടത്ത് .
പിറവം : പിറമാടം സെന്റ് ജോൺസ് ബെലേഹം യാക്കോബായ സുറിയാനി പള്ളി സ്ഥാപ കനും ദീർഘകാലം വികാരിയുമായിരുന്ന റവ.ഫാ. ശെമവൂൽ കശീശ്ശ പുത്തൻ കുർബാന ചൊല്ലി പൗരോഹിത്യത്തിൻ്റെ 100 വർഷം തികഞ്ഞ ജൂലൈ 14 -ന് പിറമാടം സെന്റ് ജോൺസ് ബെലേഹം യാക്കോബായ പള്ളിയിൽ വച്ച് പൗരോഹിത്യ വാർഷികം ആചരിക്കുന്നു. 14 – ന് ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് ശേഷം 9 .15 -ന് അനുസ്മരണ വാർഷിക സമ്മേളനം ബി.പി.സി. കോളേജ് റിട്ട . പ്രിൻസിപ്പൽ പ്രൊഫ . ബേബി എം. വർഗീസ് ഉദ്‌ഘാടനം ചെയ്യും. വികാരി ഫാ. ലാൽമോൻ തമ്പി പട്ടരുമഠത്തിൽ അധ്യക്ഷത വഹിക്കും. ഫാ. മാത്യൂസ് പൂഴിക്കോളേൽ, കുടുംബയോഗം പ്രസിഡന്റ് ജോർജ് ചുമ്മാർ, കൺവീനർ സുനിൽ ഇടപ്പാലക്കാട്ട് , സുനീഷ് ഏലിയാസ്, തോമസ് കെ.വി. കണ്ണേക്കാട്ടു, ഡോ. ഏലിയാസ് തോമസ് ഇടപ്പാലക്കാട്ട് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
പിറമാടം ഗ്രാമത്തിൽ ഒരു ദേവാലയം പണി യിച്ച് ജീവിതാവസാനം വരെ അവിടെ വികാരി ആയിരിക്കുവാനും, ഒരു ദയറാ സ്ഥാപിക്കുവാനും, ഒരു പ്രൈമറി സ്‌കൂൾ ഗവൺമെൻ്റിൽ നിന്നും അനുവദിപ്പി യ്ക്കുവാനും, ഇടപ്പാലക്കാട്ട് മുണ്ടയ്ക്കാത്തടം തൊമ്മൻ തൊമ്മന്റെ മൂത്ത മകനായ റവ.ഫാ. ശെമവൂൻ കശ്ശീശയെയാണ് മുൻകൈ എടുത്തത് .
1897 -ൽ ശെമവൂൻ കശ്ശീശ ഭൂജാതനായി.കോനാട്ട് മാത്തൻ മല്‌പാൻ്റെ കീഴിലും ആലുവാ സെമിനാരിയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ ശേഷം പൗലോസ് മാർ അത്താനാസിയോസ് മെത്രാ പോലീത്തായിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
റവ.ഫാ. ശെമവൂൻ കശ്ശീശ 1961 ജനുവരി 2ന് നിദ്ര പ്രാപിച്ചു. പിറമാടം പള്ളി കുടുംബക്കല്ലറയിൽ അടക്കം ചെയ്തു. അച്ചന്റെ ഭാര്യ പരേതയായ അന്നമ്മ ചോറ്റാനിക്കര മണ്ണഞ്ചേരി കുടുംബാംഗമാണ്.