ഇടപ്പള്ളിച്ചിറ അങ്കണവാടി നവീകരിച്ച് പ്രവർത്തനമാരംഭിച്ചു.
പിറവം: നഗരസഭാ പതിനാലാം ഡിവിഷനിൽ ഇടപ്പള്ളിച്ചിറ 51-ാം നമ്പർ അങ്കണവാടി നവീകരിച്ച് പ്രവർത്തനമാരംഭിച്ചു. 4 ലക്ഷം രൂപ ചിലവിൽ കെട്ടിടത്തിന് മുകളിൽ ട്രസ്സ് വർക്ക് മുറ്റത്ത് കട്ടവിരിക്കൽ ചുറ്റുമതിൽ എന്നിവയാണ് പൂർത്തീകരിച്ചത്. നാട്ടുകാർ പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് അങ്കണവാടിക്ക് സ്വന്തമായി സ്ഥലം വാങ്ങിയത്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കഴിഞ്ഞ ഫെബ്രുവരിയിലാണ് 16 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്. നഗരസഭാ വൈസ് ചെയർമാൻ കെ.പി സലീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ഡോ.അജേഷ് മനോഹർ , സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, ഷൈനി ഏലിയാസ്,
കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, പി.ഗിരീഷ് കുമാർ, പ്രശാന്ത് മമ്പുറത്ത്, ജോജിമോൻ ചാരുപ്ലാവിൽ, പ്രശാന്ത് ആർ, അഡ്വ. ജൂലി സാബു, ബാബു പാറയിൽ, രാജു പാണാലിക്കൽ, മോളി വലിയകട്ടയിൽ, അങ്കണവാടി ടീച്ചർ ബീന സജീവൻ എന്നിവർ സംബന്ധിച്ചു.