Back To Top

May 15, 2025

എടക്കാട്ടുവയൽ യൂ.പി സ്കൂളിൽ പൂർവവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു.

 

പിറവം : എടക്കാട്ടുവയൽ യൂ.പി. സ്കൂളിൻ്റെ ആരംഭകാലം മുതൽ ഇന്നുവരെയുള്ള പൂർവവിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് കർണ്ണികാരം എന്ന പേരിൽ മഹാസംഗമം നടത്തിയത്. 84 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ തുടക്കകാലത്ത് പഠിച്ചവർ മുതൽ ഇക്കഴിഞ്ഞ വർഷം പുറത്തിറങ്ങിയവർ വരെ പങ്കെടുത്ത മഹാസംഗമം അഡ്വ. അനൂപ് ജേക്കബ്എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൂർവവിദ്യാർത്ഥിയുമായകെ.ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പൂർവവിദ്യാർത്ഥികളിൽ ഉന്നതശീർഷരായ കെ.ആർ. ജയകുമാർ, ജെ.കെ അമ്പാടൻ, കെ.ജി. സാജൻ മാസ്റ്റർ, എം.ഐ സാറാമ്മ, ഷിജി തോമസ്, ശിവദാസ് എടയ്ക്കാട്ടുവയൽ, നവീൻ കുമാർ പി.റ്റി എന്നിവരെ അഡ്വ. അനൂപ് ജേക്കബ് ആദരിച്ചു. പൂർവവിദ്യാർത്ഥികൾ 100 കസേരകൾ ഉപഹാരമായി സ്കൂളിന് സമർപ്പിച്ചു. പൂർവവിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പി.ജി ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് ഗ്രാമപഞ്ചായത്ത് മെബർ മാരായ C.A ബാലു, കെ.ജി. രവീന്ദ്രനാഥ്, സ്കൂൾ മാനേജർ വർഗീസ് കെ. അമ്പാടൻ, ഹെഡ്മിസ്ട്രസ്സ് സബിത മാത്യു പി.ടി.എ പ്രസിഡൻ്റ് K.D നെബു, സെൽവി സ്കറിയ, M.I സാറാമ്മ ശിവദാസ് എടക്കാട്ടുവയൽ ,സെക്രട്ടറി എം.ടി. ബേബി തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : എടക്കാട്ടുവയൽ യൂ.പി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ എല്ലാ…

Next Post

ഫാത്തിമ സെൻട്രൽ സ്കൂൾ പിറവം 2024 -25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ. 10…

post-bars