എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് സബ്സിഡി നിരക്കിൽ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി കിടാരി വിതരണം നടത്തി.
എടയ്ക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് സബ്സിഡി നിരക്കിൽ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി കിടാരി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം. ആശിഷ്, ഷേർളി രാജു, വെറ്റിനറി ഓഫീസർ ഡോ: വീണ സി. ഫിലിപ്പ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഐഷാബി, അറ്റൻഡർ അനീഷ് റ്റി.റ്റി, വി.വി. പത്രോസ്, ഷൈനി സന്തോഷ് എന്നിവർ പങ്കെടുത്തു. ജനറൽ, എസ് സി വിഭാഗങ്ങളിൽ 31 വീട്ടമ്മമാർക്കാണ് കിടാരി വിതരണം നടത്തിയത്.
ഫോട്ടോ: 2023 – 24 പദ്ധതിയിൽപെടുത്തി എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്ക് സബ്‌സിഡി നിരക്കിലുള്ള പശുക്കിടാവ് വിതരണം അഞ്ചാം വാർഡ് മെമ്പർ എം.ആശിഷ് നിർവഹിക്കുന്നു.