പിറവം സർക്കാർ ആയുർവേദ ആശുപത്രിയിൽ ഇ -ഹോസ്പിറ്റൽ സൗകര്യം :
പിറവം : ഭാരത സർക്കാർ രാജ്യത്താകമാനം നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ സേവനങ്ങൾ പിറവം സർക്കാർ ആയുർവേദ ആശുപത്രിയിലും ലഭ്യമായി തുടങ്ങി. ആശുപത്രിയിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളുടെ ഔദ്യോഗിക ഉൽഘാടനം ആയുർവേദ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. . ജൂലി സാബു നിർവഹിച്ചു. നിലവിൽ ഒ . പി. രജിസ്‌ട്രേഷൻ സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭാവിയിൽ ഒറ്റ ക്ലിക്കിൽ രോഗിയുടെ ആരോഗ്യ വിവരങ്ങൾ ലഭ്യമാകുന്ന സൗകര്യങ്ങൾ നിലവിൽ വരുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർമാരായ അന്നമ്മ ഡോമി, .പി. ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. ആർ. സലിം, എച് .എം.സി. അംഗങ്ങളായ മോഹൻദാസ് മുകുന്ദൻ, ബിനോയ് വർഗീസ് , മെഡിക്കൽ ഓഫീസർ ഡോ. മീര മണി എന്നിവർ പ്രസംഗിച്ചു.