പിറവം മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം -കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിൽ ഉപരോധിച്ചു .
പിറവം : പിറവം നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതിൽ നഗരസഭ ഭരണ – പ്രതിപക്ഷ അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫിസിൽ പ്രതിഷേധവുമായെത്തി. നഗരത്തിൽ വിവിധയിടങ്ങളിൽ ഒരാഴ്ചയിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നഗരസഭ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ ചൂണ്ടിക്കാട്ടി. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ വലിയ കാലതാമസം ഉണ്ടാകുന്നു. മഴക്കാലത്തും നഗരത്തിലേയും, കോളനികളിലേയും താമസക്കാരിൽ ഭൂരിഭാഗവും വാട്ടർ അതോറിറ്റി വെള്ളമാണ് ഉപയോഗിക്കുന്നത്.പാഴൂർ കുരിയാനിപ്പടി ഭാഗത്ത് വെള്ളം കിട്ടുന്നില്ല. 18, 19 ഡിവിഷനുകളിലും, കളമ്പൂർ ഭാഗത്തും ക്ഷാമമുണ്ട്. കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി. സ്ഥിരം സമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ , വത്സല വർഗീസ് , കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, , പി . ഗിരിഷ് കുമാർ, ജോജി മോൻ ചാരുപ്ലാവിൽ, രാജു പാണാലിക്കൽ, പ്രശാന്ത് മമ്പുറത്ത്, ആർ. സന്തോഷ്, ബാബു പാറയിൽ, ഡോ. സജ്ജിനി പ്രതീഷ്, മോളി