Back To Top

March 29, 2025

ലഹരി ആസക്തി മനുഷ്യനെ മൃഗതുല്യനാക്കും ഡോ. ദിലീപ് കുമാർ. ആസക്തി മനുഷ്യനെ മൃഗതുല്യനാക്കും ഡോ. ദിലീപ് കുമാർ.

 

പിർമ് : ലഹരി ആസക്തി മനുഷ്യനെ മൃഗതുല്യനാക്കുമെന്നും മനുഷ്യത്വത്തെ നശിപ്പിച്ച് പൈശാചിക പ്രവർത്തനങ്ങളിലേക്ക് നയിക്കുമെന്നും ഡോ.എം.സി ദിലീപ് കുമാർ. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ “ ലഹരിക്കെതിരെ ഉറച്ചുനിൽക്കാം അണിചേരാം” എന്ന കൊച്ചിൻ അന്താരാഷ്ട്ര പുസ്തക സമിതിയുടെ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദിലീപ് കുമാർ. ചടങ്ങിൽ ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. സജീവ് പി.കെ ഇ.എൻ നന്ദകുമാർ വിജയകുമാർ കൂത്താട്ടുകുളം , ജോജു ജോസഫ് , ജാസ്മിൻ ജേക്കബ്, സാലി കെ.മത്തായി, ബിനു പൗലോസ്, ക്രിസ് ജിനു പാങ്ങോട്ട് , സെയ്‌റ എലിസ വിജു എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്കും ഈ അധ്യയന വർഷം എല്ലാ ദിവസവും ഹാജരായിരുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ ഏറ്റവും നല്ല ക്ലബായി തിരഞ്ഞെടുക്കപ്പെട്ട മാത്‍സ് ക്ലബ്ബിന് ട്രോഫിയും ഏറ്റവും നല്ല കുട്ടികളുടെ ഗ്രൂപ്പിന് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. ഉച്ചയ്ക്ക് നടന്ന സംവാദത്തിന് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി.

 

 

ചിത o : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് ആൻഡ് ജൂനിയർ കോളേജിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കക്കാട് ജംഗ്ഷന്‍ പമ്പ് ഹൗസ് റോഡില്‍ ടൈല്‍ വിരിക്കും

Next Post

കോട്ടയം കുമരകം ചേർത്തല പുതിയ ഇടനാഴി സാധ്യതാ പഠനം നടത്തും. ഫ്രാൻസിസ് ജോർജ്…

post-bars