ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു
പാലക്കുഴ : സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ക്ലബ് ആരംഭിക്കുന്നു. പാലക്കുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ പ്ലാനിംഗ് കമ്മിറ്റി, കില, വിദ്യാഭ്യാസം, ആരോഗ്യം, അഗ്നിശമന സേന, എക്സൈസ്, ഗതാഗതം, കേരളാ പോലീസ്, ഹരിത കേരള മിഷന് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന 58 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 800 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി ദുരന്ത നിവാരണ വോളന്റിയര്‍മാരായി തിരഞ്ഞെടുക്കും. തുടര്‍ന്ന് ജില്ലയിലെ എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. ദുരന്ത നിവാരണം, അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷ, ലഹരി വിമോചനം, എന്നീ വിഷയങ്ങളില്‍ പരിശീലനവും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്ലുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ചടങ്ങില്‍ ബ്ലോക്ക് അംഗ പഞ്ചായത്തംഗം സിബി ജോർജ് , ജില്ല ദുരന്ത നിവാരണ അതോർത്തിയുടെ ഹസാർഡ് അന്നലിസ്റ്റ് അഞ്ജലി പരമേശ്വരൻ, എക്സൈസ് ഉദ്യോഗസ്ഥൻ ജോണി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് ശ്രീകല പ്രിൻസിപ്പൽ സിന്ധു ഷാ , തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ : പാലക്കുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു.