ജില്ലാ കലോത്സവം – പിറവത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം .
പിറവം : ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ പിറവം ടൗണിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും നടപ്പാക്കും. ടൗണിലെ റോഡുകളുടെ വശങ്ങളിൽ പാർക്കിംഗ് നിരോധിച്ചു. വലിയ വാഹനങ്ങൾ കൊച്ചുപള്ളി ഗ്രൗണ്ട്. കെഎസ്ആർടിസി പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലും, ചെറുവാഹനങ്ങൾ പിഷാരു കോവിൽ മൈതാനം ,കൊച്ചുപള്ളി ഗ്രൗണ്ട്, ഗവ.സ്കൂൾ ഗ്രൗണ്ട്, കൊള്ളിക്കൽ ഗസ്റ്റ് ഹൗസ് ഏരിയ, എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.വാട്ടർ അതോറിറ്റി – എംകെഎം സ്കൂൾ – കൊച്ചുപള്ളി റോഡിൽ വാട്ടർ അതോറിറ്റി ഓഫിസ് മുതൽ കൊച്ചുപള്ളി ഗ്രൗണ്ടിലേക്കുള്ള ദിശയിലേക്ക് വൺവേ പ്രവേശനം മാത്രമേ ഉണ്ടാകു.എംകെഎം സ്കൂളിലേക്ക് ഈ റോഡിൽ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകു. എംകെ എം സ്കൂൾ പള്ളിക്കവല റോഡിൽ സ്കൂളിൽ നിന്നും പള്ളിക്കവല യിലേക്ക് വൺവേ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.