കുരുമുളക് തൈ വിതരണം
പിറവം : കൃഷി വകുപ്പ്- സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി നൽകുന്ന വള്ളി കുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം 17/07/24-ന് (ബുധൻ) രാവിലെ 10 മണിക്ക് പിറവം കൃഷിഭവനിൽ നടത്തുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിക്കും. സബ്സിഡി നിരക്കിൽ നൽകുന്ന തൈകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 2024-25 കരം അടച്ച രസീതിൻ്റെ പകർപ്പ് കൂടി ഹാജരാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.