കഴിവുകൾ കണ്ടെത്തി സ്വയം പരിപോഷിപ്പിക്കണം; സിപ്പി പള്ളിപ്പുറം
പിറവം: നൈസർഗ്ഗികമായ കഴിവുകളെ സ്വയം കണ്ടെത്തി കുട്ടികൾ പരിപോഷിപ്പിക്കണമെന്ന് ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം. പിറവം എംകെയും ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപ്പി പള്ളിപ്പുറം. ധര്‍മ്മബോധമുള്ള സ്വഭാവ രൂപീകരണത്തിനും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിനും വായന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിഎ പ്രസിഡണ്ട് ജോബ് പി എസ് അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ.മാത്യൂസ് വാതക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഡിവിഷൻ കൗൺസിലർ രാജു പാണാലിക്കൻ വിതരണം ചെയ്തു. കൗൺസിലർ ഷെബി വർഗീസ്, പ്രിൻസിപ്പൽ എ.എ ഓനാൻകുഞ്ഞ്, ഫാ. ജയ്സൺ വർഗീസ്, ഹെഡ് മിസ്ട്രസ്സി സിബി മാത്യു , സ്റ്റാഫ് സെക്രട്ടറി ബിജു എം പോൾ, വിദ്യാരംഗം കൺവീനർ കവിത എം കെ എന്നിവർ പ്രസംഗിച്ചു.