പിറവം ഡിപ്പോയിൽ നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണം – നിവേദനം നൽകി.
പിറവം : പിറവം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ സുൽത്താൻ ബത്തേരി , ബാംഗ്ളൂർ അടക്കമുള്ള സർവ്വീസുകൾ പുനരാംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മോട്ടോർ വാഹന വകുപ്പ് പിറവത്ത് നടത്തിയ ജനകീയ സദസ്സിൽ ജനതാദൾ എസ് സംസ്ഥാന കമ്മറ്റി അംഗം സോജൻ ജോർജ് നിവേദനം നൽകി. പിറവത്ത് പുതിയ പെട്രോൾ പമ്പും, മണ്ഡലത്തിൽ ഒരു ഡ്രൈവിംഗ് പരിശീലന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത് പിറവത്ത് ആരംഭിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പിറവം ഡിപ്പോയിൽ 54 സർവീസുകൾ ഇപ്പോൾ 33 ആയി മാറിയത് സംബന്ധിച്ച് പരിശോധിച്ചു നടപടി എടുക്കണം .