പിറവം നഗരസഭയിൽ ഡിജിറ്റൽ സർവ്വേ
പിറവം : നഗരസഭയിൽ ആരംഭിച്ച ഡിജിറ്റൽ സർവ്വേ നടപടികളിൽ ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി 7,8,9 വാർഡുകളിലെ അംഗങ്ങൾക്കായി ഒരു സർവേ വാർഡ് സഭ നടത്തപ്പെടുന്നു . 13-06-2024 വ്യാഴം പിറവം വാട്ടർ അതോറിറ്റിയുടെ ഐ.ബി. ഹാളിൽ രാവിലെ 11 മണി മുതൽ നടക്കുന്ന വാർഡ് സഭയിൽ എല്ലാ അംഗങ്ങൾക്കും സംബന്ധിക്കാം. ഭാവിയിൽ സർവേയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്നതുമായ നിങ്ങളുടെ സംശയങ്ങൾക്ക് ഗവണ്മെന്റ് സർവ്വേ ടീം മറുപടി നൽകുന്നതാണ്.