പിറവം നഗരസഭയിൽ ഡിജിറ്റൽ സർവ്വേ
പിറവം : പിറവം നഗരസഭയിൽ ഡിജിറ്റൽ സർവ്വേ ആരംഭിക്കുന്നു . ആദ്യ ഘട്ടത്തിൽ 1,2,3 വാർഡുകളിലായിരിക്കും സർവ്വേ ആരംഭിക്കുന്നത്. അതിന്റ ഭാഗമായി ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി 1,2,3 വാർഡുകളിലെ അംഗങ്ങൾക്കായി ഒരു സർവേ വാർഡ് സഭ നടത്തപ്പെടുന്നു 15-05-2024 ബുധൻ കക്കാട് ശ്രീ പുരുഷമംഗലം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന യോഗത്തിൽ ഭാവിയിൽ സർവേയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്നതുമായ സംശയങ്ങൾക്ക് ഗവണ്മെന്റ് സർവ്വേ ടീം മറുപടി നൽകുന്നതാണ്.