കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിക്ഷേപ സമാഹരണം ആരംഭിച്ചു
പിറവം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മുളന്തുരുത്തി ബ്രാഞ്ചിൽ നിക്ഷേപ സമാഹരണം ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് എം.പി.ഉദയൻ നിക്ഷേപകർക്ക് രസീത് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ഷാജൻ ആൻ്റണി, എം.ഐ.അബ്ദുൾ റഹിം, ലേഖ ഷാജി, ലിജോ ജോർജ് , ബാങ്ക് അഗ്രിക്കൾച്ചറൽ ഓഫീസർ സ്വീറ്റി സുരേന്ദ്രൻ, സെക്രട്ടറി സന്ധ്യ ആർ മേനോൻ , അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സിജു , ബ്രാഞ്ച് മാനേജർ ആദർശ് എം സുരേഷ് എന്നിവർ സംസാരിച്ചു.
ചിത്രം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മുളന്തുരുത്തി ബ്രാഞ്ചിൽ നിക്ഷേപ സമാഹരണം ബാങ്ക് പ്രസിഡൻ്റ് എം.പി.ഉദയൻ നിക്ഷേപകർക്ക് രസീത് കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു.