അരീക്കൽ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് പാറയിൽ വിള്ളലുകൾ പരിശോധിക്കണം – അനൂപ് ജേക്കബ് എം.എൽ.
പിറവം : നൂറുകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് പാറയിൽ വിള്ളലുകൾ കണ്ടത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ ജില്ലാ കളക്‌ടർക്ക് കത്ത് നല്കി. ഇത് ജില്ലാ കളക്‌ടർ ജിയോളജിസ്റ്റിനും രാമമംഗലം പോലീസിനും കൈമാറുകയും രാമമംഗലം പോലീസ് വന്നു പരിശോധന നടത്തുകയും ചെയ്തു.വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി ജിയോളജി വകുപ്പിന്റെ ഒരു വിദഗ്ധ സംഘത്തെ കൊണ്ടും അതോടൊപ്പം തന്നെ ദുരന്ത നിവാരണ വകുപ്പിന്റെ ഒരു വിദഗ്ധ സംഘത്തെ കൊണ്ടും പരിശോധന നടത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.