ജനദ്രോഹ ബജറ്റിനെതിരെ സി.പി.എം. പ്രതിഷേധ റാലി നടത്തി.
പിറവം : കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ സി.പി.ഐ.എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി പിറവം മുൻസിപ്പൽ വൈസ് ചെയർമാൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐഎം പിറവം ലോക്കൽ കമ്മറ്റി സെക്രട്ടറി സോമൻ വല്ലയിൽ, ജേക്കബ് പോൾ , എം എം ജോസഫ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു .ലോക്കൽ കമ്മിറ്റി മെമ്പർമാർ കൗൺസിലർമാർ ചുമട്ടുതൊഴിലാളി സഖാക്കൾ , പാർട്ടി മെമ്പർമാർ, പാർട്ടി അനുഭാവികളും റാലിയിൽ അണിചേർന്നു.