കേന്ദ്ര ബഡ്ജറ്റിനു എതിരെ സിപിഐ പ്രകടനവും യോഗവും നടത്തി .
പിറവം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയ്ക്കും രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട പുതിയ നിർദ്ദേശങ്ങൾ ഒന്നും ഇല്ലാത്ത ജനവിരുദ്ധ ബഡ്‌ജറ്റിനെതിരെ സിപിഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്തു പ്രതിഷേധ പ്രകടനവും യോഗവും നടത്തി .
പ്രകടനത്തിന് ശേഷം ടൗണിൽ ചേർന്ന പൊതുയോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ വി പോൾ അദ്ധ്യക്ഷത വഹിച്ചു. സി എൻ സദാമണി ബിമൽ ചന്ദ്രൻ കെ പി ഷാജഹാൻ, എ.എസ് രാജൻ, ടോമി വർഗീസ് അംബിക രാജേന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ അഡ്വ ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, കെ സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.കെ എം ജോർജ്, ഒ എ മണി, പി ജി മോഹനൻ, പി എം വാസു, അഡ്വ സിനു എം ജോർജ്, സനൽ ചന്ദ്രൻ, എം എം ഏലിയാസ്, ഷൈനി സജി, സൈജു പീറ്റർ, ഇ എൻ തങ്കപ്പൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.