രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്ര നിലപാടിനെയും ദുർബലപ്പെടുത്താൻ ആരെയും അനുവദിച്ചുകൂടാ – രാജാജി മാത്യു തോമസ്
പിറവം : ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അന്താരാഷ്ട്ര നേതാക്കൾ ഇടപെടുമ്പോൾ മൗനം പാലിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല എന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് പറഞ്ഞു. സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള നിയോജകമണ്ഡലം പ്രതിനിധിസമ്മേളനം പിറവത്ത് പി രാജു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടി നിർത്തൽ പ്രഖ്യാപനത്തിന് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്നുള്ള അവകാശവാദം ഉണ്ടായപ്പോൾ അമേരിക്കൻ ഇടപെടലിനെ അപലപിക്കാനോ ചോദ്യം ചെയ്യുവാനോ മോദി സർക്കാരിന് കഴിയാത്തത് അപകടകരമായ സ്ഥിതിയാണ്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും നയ തന്ത്ര നിലപാടിനെയും ദുർബലപ്പെടുത്തുമെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. മാധ്യമ മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയത്തിലെ എതിർ ശബ്ദങ്ങളെയും നിശബ്ദരാക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികളെ മോദി സർക്കാർ മാറ്റിയിരിക്കുകയാണെണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ എൻ സുഗതൻ, കെഎൻ ഗോപി, എം എം ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, സി എൻ സദാമണിഅഡ്വ. ബിമൽ ചന്ദ്രൻ, ടോമി വർഗീസ്, അംബിക രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ എസ് രാജൻ, അഡ്വ. ജൂലി സാബു, കെപി ഷാജഹാൻ, സി എ സതീഷ് എന്നിവരടങ്ങുന്ന പ്രസിഡിയമാണ് രണ്ടുദിവസമായി നടക്കുന്ന സമ്മേളനം നിയന്ത്രിക്കുന്നത്.
ചിത്രം : സിപിഐ പിറവം നിയോജക മണ്ഡലം സമ്മേളനം ദേശീയ സമിതി അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യുന്നു.