സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള പിറവം നിയോജകമണ്ഡലം സമ്മേളനം മെയ് 23,24 തീയതികളിൽ പിറവം കത്തോലിക്കേറ്റ് സെന്ററിൽ സ. പി രാജു നഗറിൽ നടക്കും
പിറവം:സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള പിറവം നിയോജകമണ്ഡലം സമ്മേളനം മെയ് 23,24 തീയതികളിൽ പിറവം കത്തോലിക്കേറ്റ് സെന്ററിൽ സ. പി രാജു നഗറിൽ നടക്കും.23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ശതാബ്ദി സമ്മേളനം സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ കെ അഷ്റഫ്, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു പോൾ, ഇ കെ ശിവൻ, കെ എൻ സുഗതൻ, കെ എൻ ഗോപി, എം എം ജോർജ് എന്നിവർ പ്രസംഗിക്കും. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ പ്രവർത്തന റിപ്പോർട്ടും സി എൻ സദാമണി രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം എല്ലാ ബ്രാഞ്ചുകളിലും ആചരിച്ചു. സമ്മേളനത്തിൽ മണ്ഡലത്തിലെ 11 ലോക്കൽ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200ൽ പരം പ്രതിനിധികൾ പങ്കെടുക്കും.