വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
പിറവം : ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ 2024.25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് വാർഡ് മെമ്പർമാരായ പി വി പൗലോസ്, സിജു കെ കെ, ഇന്ദിരാ ധർമ്മരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശൻ, റെജി കുഞ്ഞൻ, മിനി പ്രദീപ്, ഐസിഡിഎസ് സൂപ്പർവൈസർ രജിത തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ 56 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു.
ചിത്രം : ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് നൽകുന്നകട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിക്കുന്നു.