വണ്ടിപ്പെരിയാറിലെ പീഡന കൊലപാതകം കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.
പിറവം : വണ്ടിപെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കിയ പ്രതിയ്ക്ക് രക്ഷപെടാൻ സാഹചര്യമൊരുക്കിയ പിണറായി സർക്കാരിന്റെയും പോലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട്, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരംപിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ പ്രകടനവും സായാഹ്ന ധർണയും നടത്തി. ഇന്ദിരാ ഭവനിൽനിന്നും ആരംഭിച്ച പ്രകടനംടൗൺ ചുറ്റിപിറവം ബസ്റ്റാന്റിനു
മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഷാജു ഇലഞ്ഞിമറ്റം,ജയ്സൺ പുളിക്കൽ തമ്പി പുതുവാകുന്നേൽ, സഖറിയ വർഗീസ്, ഏലിയാസ് ഈനാകുളം, വർഗീസ് തച്ചിലുകണ്ടം, പ്രശാന്ത് മമ്പുറത്ത്, ജോർജ് നെടിയാനിക്കുഴി, പ്രദീപ് കൃഷ്ണൻകുട്ടി, വർഗീസ് നാരെകാട്ട് , ജയിംസ് കുറ്റിക്കോട്ടയിൽ സിറിൾ ചെമ്മനാട് ,അനിതാ സജി, വത്സല വർഗീസ്, ജിൻസി രാജു , രാജീവ് കല്ലുംകൂടം, സ്വർണൻ പാഴൂർ എന്നിവർ പ്രസംഗിച്ചു.